Thursday, March 19, 2009

കട്ടുറുമ്പ് (ബാല കവിത)

കട്ടുറുമ്പുഞാന്‍‌ കട്ടുതിന്നുന്നില്ല
കഷ്ട്ടപ്പെടുന്നുഞാനെന്തുമാത്രം
ഭാരംചുമക്കുന്നു ഊരെല്ലാംചുറ്റുന്നു
കെട്ട്യോളേം‌പിള്ളരേം പോറ്റീടുവാന്‍‌
കാലത്തെഴുന്നേറ്റുഭാര്യയൊരുക്കുന്ന
പ്രാതല്‍‌ കഴിച്ചുപുറത്തിറങ്ങും
അന്തിവരേയ്ക്കുംഞാന്‍‌ നെട്ടോട്ടമോടുന്നു
പിഞ്ചുകുഞ്ഞുങ്ങളേ കേള്‍‌ക്കനിങ്ങള്‍‌

കാലത്തുകവലയില്‍‌ ചേലൊത്തകൊട്ടയില്‍‌
ചാറെഴും‌പലഹാരമേന്തിമെല്ലെ
ആണ്ടിത്തെരുവിലെ പണ്ടാരമമ്മൂമ്മ
ചേലെഴുംചേല‌ ഉടുത്തണയും
കൈയ്യില്‍‌പുരളുന്ന പഞ്ചാരതൂളുകള്‍‌
താഴെ കുടഞ്ഞിടാറുണ്ടമ്മൂമ്മ
ഞങ്ങളതെടുത്തെന്നുംചുമന്നുകൊ-
ണ്ടെല്ലാവിധത്തിലും കൂട്ടിവയ്ക്കും

ഒരുനാളില്‍‌മാനത്തു കാര്‍മുകില്‍കണ്ടപ്പോള്‍‌
അരുമകിടാങ്ങള്‍‌ ഭയന്നുപോയി
ഇനിയിപ്പോള്‍‌മഴവരും പെരുവെള്ളപുഴവരും
കഴിയാനിടമുണ്ട് ; ഭക്ഷണമോ?
ഇനിയൊട്ടുമച്ഛനെ മഴവെള്ളപാച്ചിലില്‍‌
പുറമേകടക്കാന്‍‌ വിടുകവയ്യ
പഞ്ഞത്തിന്‍‌കാലങ്ങള്‍‌ പട്ടിണിപാവങ്ങള്‍‌
എങ്ങനെഞങ്ങള്‍‌ വിശപ്പടക്കും?

ഉടനെന്റെപ്രിയപത്നി ജീവിതസാരഥി
അറിവിന്റെ സാഗരം മക്കള്‍ക്കോതി
തെല്ലുംഭയംവേണ്ട; ഉണ്ട് ഞങ്ങള്‍ക്കെല്ലാം
പല്ലുമുറിയെ കഴിച്ചീടുവാന്‍‌
എല്ലുമുറിയെ എന്‍‌നാധന്‍‌പണിപ്പെട്ടു
തെല്ലുമലശല്‍‌വരില്ലയിപ്പോള്‍‌

സാരം: എല്ലുമുറിയെ പണിതാല്‍‌ പല്ലുമുറിയെ തിന്നാം.